കൃഷ്ണകുമാർ സാഹിത്യ വിചാര സദസ്സ് ഫെബ്രുവരി 14 ന് ഉച്ചക്ക് 3 മണിക്ക് സംഘടിപ്പിക്കും.
തിരൂർ ശക്തി ബോധി ഗുരുകുലവും, പ്രോഗ്രസ് ബുക്ക് ഹൗസും, വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുമായി സഹകരിച്ച് കൃഷ്ണകുമാർ സാഹിത്യ വിചാര സദസ്സ് സംഘടിപ്പിക്കുന്നു.ഫെബ്രുവരി 14 ന് ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയിലാണ് (വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാൾ) സാഹിത്യ വിചാര സദസ്സ് നടക്കുന്നത്. കൃഷ്ണകുമാർ രചിച്ച ദാർശനിക കാവ്യം മനുഷ്യപരിണാമം എന്ന കൃതിയുടെ മൂന്നാം സർഗ്ഗം ആസ്പദമാക്കി നടക്കുന്ന വിചാര സദസ്സിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ്, മുൻ എം.പി സി.എൻ.ജയദേവൻ, എഴുത്തുകാരായ ബാലകൃഷ്ണൻ അഞ്ചത്ത്, പി..ശങ്കരനാരായണൻ, എം. ആർ. രമേശൻ, ജോൺസൻ പോണല്ലൂർ, അഭിനേതാവ് എൻ. നന്ദകിഷോർ, എൽ.എൻ. വേണുഗോപാൽ, സുഷമ വേണുഗോപാൽ,സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ലൈബ്രറി പ്രസിഡൻ്റ് ഇ.എം. സതീശൻ, സെക്രട്ടറി എം.യു. കബീർ എന്നിവർ പങ്കെടുക്കും.
0 അഭിപ്രായങ്ങള്‍