തലപ്പിള്ളി താലൂക്കിലെ എല്ലാ ലൈബ്രറികളിലും ഈ വേനലവധിക്കാലത്ത് നടത്തുന്ന വായനക്കളരിയുടെ പരിശീലനം വടക്കാഞ്ചേരി ജി.എൽ. പി. എസിൽ തൃശൂർ ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് വി. മുരളി ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി കെ. കെ. ജയപ്രകാശ് വായനക്കളരി നടത്തിപ്പ് സംബന്ധിച്ച് വിശദീകരിച്ചു. ആറ്റത്ര വായനശാല സെക്രട്ടറി കെ. എ. രമേശൻ നന്ദി പറഞ്ഞു.
സോഷ്യൽ മീഡിയയുടെ അതിരുകവിഞ്ഞ ഉപയോഗത്തിൽ നിന്നും കുട്ടികളെ പിന്തിരിപ്പിച്ച് , ലഹരിയുടെ മാസ്മരിക ലോകത്തിലടിപ്പെടാതെ ശാസ്ത്ര ബോധവും യുക്തിചിന്തയുമുള്ള ഒരു തലമുറയെ വാർത്തെടുക്കാനുമുള്ള പരിശ്രമത്തിൻ്റെ ഭാഗമായാണ് വായനക്കളരി. തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ
ആസ്വാദനം, റീഡിംഗ് തിയ്യറ്റർ, കഥ, കവിത ചിത്രശില്പശാല, അഭിമുഖങ്ങൾ, ഷോർട്ട് ഫിലിം/ ഡോക്യുമെൻ്ററി നിർമ്മാണം, നാടൻ പാട്ടും സ്വാഭാവിക നൃത്തവും, ലഘുയാത്രകൾ , കൈയെഴുത്തു മാസിക തയ്യാറാക്കൽ തുടങ്ങിയവയാണ് വായനക്കളരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍