🟣 സെന്റിനറി അസംബ്ലി ചേലക്കര സോണിൽ നടന്നു. 🟣

സെന്റിനറി അസംബ്ലി ചേലക്കര സോണിൽ നടന്നു.

 100 പ്രകാശവർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരി അവസാന വാരത്തിൽ മലപ്പുറം വാദി ഹറമൈനിയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  സെന്റിനറി അസംബ്ലി ചേലക്കര സോണിൽ പ്രാസ്ഥാനിക പ്രവർത്തകരുടെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 
കേരള മുസ്ലിം ജമാഅത്ത് ചേലക്കര സോൺ പ്രസിഡണ്ട് കെ. ആർ. മുഹമ്മദ് അൻവരിയുടെ  അദ്ധ്യക്ഷതയിൽ ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി മുസ്തഫ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്ത യോഗത്തിൽ കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ വിഷയാവതരണം നടത്തി. സോണിലും, സർക്കിളുകളിലും, യൂണിറ്റിലും നടത്തേണ്ട പദ്ധതികൾ വിശദമായി വിവരിക്കുകയും പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
പദ്ധതി നടത്തിപ്പിനായി 10 അഡ്വൈസറി കൗൺസിലും, 21എക്സിക്യൂട്ടീവ് കൗൺസിലും തെരഞ്ഞെടുത്തു. ചെയർമാൻ - കെ. ആർ. മുഹമ്മദ് അൻവരി. ജനറൽ കൺവീനർ -  സി. കെ. മുഹമ്മദ് മുസ്‌ലിയാർ.  ഫിനാൻസ് കൺവീനർ - ഖാലിദ് സഅഭി,  എസ്.ജെ.യം - പൂക്കോയ തങ്ങൾ, കാസിം മുസ്‌ലിയാർ, കെ .കെ . മുഹമ്മദ് സഖാഫി, മുഹമ്മദ് കുട്ടി ബാഖവി, സുധീർ സഖാഫി, ബദർ ഹാജി, മുഹമ്മദ് മാസ്റ്റർ , ഷംസുദീൻ പൊറ്റ , ഉമർ നാട്യേൻചിറ, ഹംസ മുസ്‌ലിയാർ, സമദ് ഫാളിലി, ജുനൈദ് സുഹ്‌രി, ഹംസകുട്ടി മേപ്പാടം എന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍