പരമതത്ത്വസമീക്ഷാസത്രസമിതിയുടെ ആഭിമുഖ്യത്തിൽ പാറളിക്കാട് നൈമിഷാരണ്യത്തിലെ സഭാനികേതനിൽ നടന്ന വ്യാസപ്രസാദം സത്സംഗപരമ്പരയുടെ മുപ്പത്തിമൂന്നാം സർഗ്ഗത്തിൽ 'വൃത്രഭയത്തിൽ ഉയർന്ന ദേവസ്തുതി' എന്ന വിഷയത്തിൽ തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജിലെ പ്രൊഫ. ഡോ. ജി. ജ്യോത്സ്ന പ്രഭാഷണം നടത്തി. ഭാഗവതപരിവ്രജനത്തിൽ വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനത്തിലെ ബ്രഹ്മചാരിണി പ്രണതി സ്വരൂപ ക്ലാസ്സ് എടുത്തു. ഭാഗവത പാരായണ പരീശീലന ക്ലാസ്സിൽ ഇരുനിലംകോട് ജ്ഞാനാനന്ദകുടീരം അധ്യക്ഷൻ സ്വാമി നിഖിലാനന്ദ സരസ്വതി ക്ലാസ്സെടുത്തു. പരിപാടിയുടെ ഉദ്ഘാടനം വ്യാസതപോവനം അധ്യക്ഷൻ പ്രൊഫ. സാധു പദ്മനാഭൻ നിർവ്വഹിച്ചു. കെ. വിജയൻ മേനോൻ. രമേഷ് കേച്ചേരി. എ. കെ. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍