കുണ്ടുകാട് സ്ഥിതി ചെയ്യുന്ന BSNL ടവറിന്റെ ജനറേറ്ററിന് തീ പിടിച്ചത് വടക്കാഞ്ചേരി ഫയർ ഫോഴ്‌സ് ടീം എത്തി അണച്ചു. ജനറേറ്ററിന്റെ പാനലിലെ ഷോർട്ട് സർക്യൂട്ട് ആവാം തീ പിടുത്ത കാരണമെന്ന് അനുമാനിക്കുന്നു. പ്രാഥമികമായി ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വടക്കാഞ്ചേരി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ സജീവ്കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഫൈസൽ, മുരളീധരൻ, മുകേഷ്, രാജേഷ്, രഞ്ജിത്ത്, സിനാൻ, വിഷ്ണു, അക്ഷയ്, ഹോം ഗാർഡ് ശിവൻ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
0 അഭിപ്രായങ്ങള്‍