ചാലക്കുടി: ദേശീയപാത 544 ലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുന്നു. കുരുക്കിനു കുറവു വരുത്താനായി കൂടുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനായി ഡി.വൈ.എസ്.പി പി.സി.ബിജുകുമാറിൻ്റെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ദേശീയപാത അതോറിറ്റി, റോഡ് നിർമാണ കമ്പനിയുടെ പ്രതിനിധികൾ, കൺസൾറ്റന്റ് സ്ഥാപനത്തിലെ എൻജിനീയർമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, കൊരട്ടി, കൊടകര, പുതുക്കാട് പൊലീസ് സ്‌റ്റേഷനുകളിലെ ഇൻസ്പെക്‌ടർമാർ, നിർമല കോളജ് പ്രിൻസിപ്പൽ സി.വി.ബിജു എന്നിവരാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്.
ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കാനാവശ്യമായ നിർദേശങ്ങൾ നിർമല കോളജ് പ്രിൻസിപ്പൽ സി.വി.ബിജു അവതരിപ്പിച്ചു. തുടർന്നു ഗതാഗതക്കുരുക്ക് രൂക്ഷമായ മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ സന്ദർശിച്ച് റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമായി നടത്താനും കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍