കടങ്ങോട്: കടങ്ങോട് പാറപ്പുറം കൊരണ്ടേക്കാട്ടിൽ ബൈജുവിനെയാണ് വടക്കാഞ്ചേരി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കഴിഞ്ഞദിവസം എരുമപ്പെട്ടി നെല്ലുവായി കടങ്ങോട് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ സ്കൂട്ടർ സഹിതം പിടികൂടിയത്. 24 കുപ്പികളിലായി 12 ലിറ്റർ വിദേശനിർമ്മിത മദ്യമാണ് ബൈജുവിൽ നിന്ന് വടക്കാഞ്ചേരി എക്സൈസ് സംഘം പിടിച്ചെടുത്തത്. നടപടിക്രമങ്ങൾക്ക് ശേഷം വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍