ഓട്ടുപാറ: ജില്ലാ ആശുപത്രി സമീപം താമസിക്കുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എച്ച് ഷാനവാസിന്റെ വീടിൻറെ പിറകുവശം ഇടിഞ്ഞുവീണ് അപകടം. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഷാനവാസിന്റെ ഭാര്യ ഷീന ആറ് മീറ്റർ താഴ്ച്ചയിലേക്ക് പതിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. വീടിൻറെ സമീപത്തുകൂടി ഒഴുകുന്ന അകമല തോടിന്റെ വീടിനോട് ചേർന്ന ഭാഗം കരിങ്കൽ കെട്ടി സംരക്ഷിച്ചിരുന്നു. ഈ ഭാഗത്ത് കറിവേപ്പില പറിക്കാൻ പോയ നേരത്താണ് ഷീന കരിങ്കൽ ഭിത്തി തകർന്ന് താഴ്ചയിലേക്ക് പതിച്ചത്.
ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഷാനവാസ് വീടിൻറെ പിൻവശത്ത് നിന്ന് നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് തോടിന് സമീപം താഴ്ചയിൽ വീണുകിടക്കുന്ന ഭാര്യയെ കണ്ടത്. ഉടനെ തന്നെ കോണി വെച്ച് ഭാര്യയെ മുകളിലേക്ക് കയറ്റി. തലനാരിഴക്കാണ് ഷീന രക്ഷപ്പെട്ടത്. ഭാര്യക്ക് സാരമായ പരിക്കുകൾ ഇല്ലെന്ന് ഷാനവാസ് പറഞ്ഞു. വീടിൻറെ പിൻവശം ഇടിഞ്ഞതിനാൽ ഇവിടുത്തെ താമസം സുരക്ഷിതമല്ലാതായിട്ടുണ്ടെന്നും അതിനാൽ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റേണ്ട അവസ്ഥയാണെന്നും ഷാനവാസ് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍