പ്രിയപ്പെട്ട നൂറുദ്ദീൻക്ക വിടവാങ്ങി. വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി നൂർദീൻക്കയെ ഓർത്തെടുത്ത് ഫേസ് ബുക്കിൽ കുറിച്ച വരികളുടെ പൂർണ്ണരൂപം വായിക്കാം.

നന്നേ ചെറുപ്പം മുതലേയുള്ള പരിചയവും, ബന്ധവുമാണ് നൂറുദ്ദീൻക്കയുമായിട്ടുള്ളത്. പ്രിന്റിങും ഫ്ലക്സ് ബോർഡുകളും ആധിപത്യം നേടുന്ന കാലത്തിന് മുന്നേ നൂറുദ്ദീൻക്കയെപ്പോലുള്ള അനുഗ്രഹീത കലാകാരന്മാരുടെ കലാവിരുതിലാണ് തെരഞ്ഞെടുപ്പ് പ്രചരണവും രാഷ്ട്രീയ ക്യാമ്പയിനുകളുടെ പ്രചരണവും സമ്പന്നമായത്. ഞാൻ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച കാലം മുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിലും CPI(M), DYFI ക്യാമ്പയിൻ പ്രചരണത്തിലും ചുവരെഴുതിയിരുന്നത് വടക്കാഞ്ചേരിയുടെ സ്വന്തം അനുഗ്രഹീത കലാകാരനായ നൂർദ്ദീൻക്കയാണ്‌. തുണി ബോർഡിലും വെള്ളയടിച്ച ചുമരിലും ആകർഷകമായ പ്രചരണമൊരുക്കാൻ സവിശേഷ വിരുതായിരുന്നു ചിത്രകാരൻ കൂടിയായ നൂറുദ്ദീൻക്കയ്ക്ക് ഉണ്ടായിരുന്നത്. കലാമണ്ഡലം ഹൈദരാലിയുടെയും മുൻ പഞ്ചായത്ത് മെമ്പറായ കുഞ്ഞമ്മദ്ക്കയുടെയും സഹോദരനായ നൂറുദ്ദീൻക്കയെ ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍