പ്രചാരണ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് മുൻ ചെയർമാൻ എം.പി വിൻസെന്റ്, മുൻ എം.എൽ.എ അനിൽ അക്കര എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം സംശയകരവും പരിശോധിക്കപ്പെടേണ്ടതുമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ ആണ് ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയത്.
ചേലക്കരയിൽ എൽ.ഡി.എഫ് ജയിച്ചതല്ല കോൺഗ്രസിൻ്റെ തോൽവിയെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ വിപുലമായ പദ്ധതികളും സംവിധാനങ്ങളും ഉണ്ടാക്കിയെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും പി.വി മോഹനൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍