മെഡിക്കൽ കോളേജിലെ സെക്യൂരിറ്റിയുടെ അനാവശ്യ നിയന്ത്രണങ്ങൾക്ക് മാറ്റം വരുത്തണം - യൂത്ത് കെയർ

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സാധാരണക്കാർക്ക്  രക്തം നൽകാൻ എത്തിയവരെ തടഞ്ഞ സംഭവം DMOയ്ക്ക് പരാതി നൽകും.

യൂത്ത് കെയറിൻ്റെ ഭാഗമായി രക്തം നൽകാൻ എത്തിയവരിൽ പലരെയും തടഞ്ഞതായി യൂത്ത് കെയർ ഭാരവാഹികൾ പരാതിപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും, സെക്യൂരിറ്റി ഓഫീസർക്കും, ബ്ലഡ് ബാങ്ക് അധികാരികൾക്കും മുൻപാകെ പരാതി ബോധിപ്പിക്കുകയും ചെയ്തു. രോഗികളെയും അവരുടെ സഹായികളെയും ബുദ്ധിമുട്ടിപ്പിക്കുന്ന ഇത്തരം സെക്യൂരിറ്റി ഗാർഡുകളുടെ മോശമായ പെരുമാറ്റം പ്രതിഷേ ധാർഹമാണെന്നും അറിയിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെയും വിവരങ്ങൾ ധരിപ്പിച്ചിട്ടുള്ളതായി അനീഷ് കണ്ടoമാട്ടിൽ പ്രതികരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍