ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ ലോക ജനസംഖ്യ ആചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി ഹാളിൽ നടന്ന ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ ടി പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ പി.കെ ജയന്തി ജനസംഖ്യ ദിനാചരണ ബോധവൽക്കരണ ക്ലാസ് നയിച്ചു. "അമ്മയാകേണ്ടത് ശരിയായ പ്രായത്തിൽ മനസ്സും ശരീരവും തയ്യാറാകുമ്പോൾ മാത്രം" എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. വടക്കാഞ്ചേരി മേഖലയിലെ പാരാമെഡിക്കൽ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു. ഗൈനക്കോളജി കൺസൾട്ടൻ്റ് ഡോക്ടർ ചിത്ര മോൾ, നേഴ്സിങ് സൂപ്രണ്ട് ഷൈനി, ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻഫെക്ടർ കെ ഹരീഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍