സിപിഐ(എം) ബ്ലോക്ക് ബ്രാഞ്ചിന്റെയും, DYFI ബ്ലോക്ക് യൂണിറ്റിന്റെയും നേതൃത്വത്തിൽ വടക്കാഞ്ചേരി നഗര സഭ ഡിവിഷൻ 15ലെ SSLC, പ്ലസ് ടു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥി കളെയും അനുമോദിച്ചു.

ഡിവിഷനകത്തെ ഒന്നുമുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും തദവസരത്തിൽ നടന്നു. ഉത്രാളിക്കാവ് തുളസി ഫർണിച്ചർ കോമ്പൗണ്ടിൽ വെച്ച് നടന്ന പരിപാടി വടക്കാഞ്ചേരി എം. എൽ. എ. സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗര സഭ ചെയർമാൻ  പി.എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിവിഷൻ കൗൺസിലർ കെ. യു. പ്രദീപ്‌ അധ്യക്ഷത വഹിച്ചു. തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ. കെ. പ്രമോദ് കുമാർ, സിപിഐ (എം) ഓട്ടുപാറ ലോക്കൽ സെക്രട്ടറി എം.ജെ. ബിനോയ്‌, ലോക്കൽ കമ്മിറ്റി അംഗം കെ. പി. മദനൻ, DYFI ഓട്ടുപാറ മേഖല സെക്രട്ടറി അജയ് മോഹൻ, മേഖല പ്രസിഡന്റ് അഹമദ് സിജിത്ത്, ജിനു ഭരതൻ, കെ. വി. സക്കറിയ തുടങ്ങിയവർ സംസാരിച്ചു. സിപിഐ (എം) ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി വി. ആർ. ദിനേഷ് കുമാർ സ്വാഗതവും, DYFI ബ്ലോക്ക് യൂണിറ്റ് സെക്രട്ടറി ജാസിം ഹുസൈൻ നന്ദിയും പറഞ്ഞു. തുടർന്ന് പുന്നംപറമ്പ് നടനശ്രീ നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്തസന്ധ്യയും അരങ്ങേറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍