തെക്കുംകര : ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് തെക്കുംകരയിലെ പ്രമുഖ വ്യക്തികളുടെ പേരിൽ വായനശാല വഴി നൽകുന്ന എൻഡോവ്മെന്റുകൾ നൽകി അനുമോദിച്ചു. അനുമോദന യോഗം ഡോക്ടർ കെ. എസ്. കൃപകുമാർ ഉദ്ഘാടനം ചെയ്തു. കെ. എൻ. രാജൻ അധ്യക്ഷനായി. അഡ്വക്കേറ്റ് പി. ഭാസ്കരൻ മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് മെമ്പർ സി. സുരേഷ്, പി. എ. രജനി ടീച്ചർ, കെ. എ. ജയപ്രകാശ്, വി. എൻ. ലളിത ടീച്ചർ, കെ എസ് സായ് ഹൃദ്യ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. കെ. ആർ. ശ്രീലക്ഷ്മി മറുപടി പ്രസംഗം നടത്തി. അനന്യ, സാധിക, സായ് ഹൃദ്യ എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു. എ എൻ. രാധാകൃഷ്ണൻ സ്വാഗതവും കെ. കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍