പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തി.




മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ വ്യക്തിയുടെ സാമ്പിൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു.  

മരണമടഞ്ഞ 57 വയസ്സുള്ള വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 46 പേരെ കണ്ടെത്തിയിട്ടുണ്ട് . 

മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസ് കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നിലവിൽ 3 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം ആകെ 4 കേസും. ഈ പശ്ചാത്തലത്തില്‍ പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ചികിത്സക്കായി മാത്രം ആശുപത്രികളിൽ പോകുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. ഒരു രോഗിക്ക് ഒരു സഹായി മാത്രം ഉണ്ടാവുക. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രികളിൽ ഇൻഫെക്ഷൻ കണ്ട്രോൾ പ്രോട്ടോകോൾ പാലിക്കുക (മാസ്ക് , ഗ്ലൗസ് മുതലായവ ധരിക്കുക ). പനി ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും നിപ ലക്ഷണങ്ങളോട് കൂടിയവ ആശുപത്രികൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്. അങ്ങനെയുള്ള കേസുകളിൽ നിപ പരിശോധനയും നടത്തേണ്ടതാണെന്ന് ആരോഗ്യ മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍