മാലിന്യമുക്ത നവകേരളം: വടക്കാഞ്ചേരി നഗരസഭയിൽ കുട്ടികളുടെ ഹരിത സഭ നടത്തി.

വടക്കാഞ്ചേരി : മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി  വടക്കാഞ്ചേരി നഗരസഭയിൽ സംഘടിപ്പിച്ച കുട്ടികളുടെ  ഹരിത സഭ ശ്രദ്ധേയമായി. നഗരസഭയിലെ 41 ഡിവിഷനിലെയും  സ്കൂളുകളിൽ നിന്ന് 230 ഓളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി. നഗരസഭ ചെയർമാൻ  പി.എൻ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ അധ്യക്ഷയായി. പങ്കെടുത്ത  സ്കൂളുകൾക്കുള്ള നഗരസഭയുടെ ആദരവ് ചെയർമാൻ സമ്മാനിച്ചു.

കുട്ടികളുടെ പ്രതിനിധികൾ ഹരിത സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നഗരസഭാ സെക്രട്ടറി കെ കെ മനോജ് മറുപടി നൽകി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ വടക്കാഞ്ചേരിയിലെ  മാധ്യമപ്രവർത്തകരുമായി പത്രസമ്മേളനം നടത്തിയത് കൗതുകകരമായി . നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ബഷീർ, ജമീലാബി,സ്വപ്ന ശശി, കൗൺസിലർമാരായ ജിൻസി ജോയ്സൺ, ധന്യ നിഥിൻ, രമ്യ സുന്ദരൻ വിജീഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സിദ്ധിക്കുൾഅക്ബർ, സൗമ്യ , വിബി ആരോഗ്യവിഭാഗം ജീവനക്കാർ കെ എസ് ഡബ്ലിയു എം പി എൻജിനീയർ മിഥിൻ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍