സിപിഐ എം വടക്കാഞ്ചേരി ഏരിയ സമ്മേളനം ഡിസംബർ 12, 13, 14 തിയതികളിൽ; സംഘാടക സമിതി രൂപീകരിച്ചു.

24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള സിപിഐ എം വടക്കാഞ്ചേരി ഏരിയ സമ്മേളനം ഡിസംബർ 12, 13, 14 തിയ്യതികളിൽ വടക്കാഞ്ചേരിയിൽ ചേരും. സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് ഹാളിൽ വച്ച് ചേർന്നു. ജില്ലാ സെക്രട്ടറിയെറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റി അംഗം പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം മേരി തോമസ്, ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗം എം ഗിരിജാദേവി തുടങ്ങിയവർ സംസാരിച്ചു.

സിപിഐ എമ്മിൻ്റെ വടക്കാഞ്ചേരി ഏരിയക്ക് കീഴിലെ 173 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചു. ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ഡിസംബർ 12, 13 തിയ്യതികളിലായി ഓട്ടുപാറയിൽ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസംബർ 14 ന് ഉച്ചതിരിഞ്ഞ് റെഡ് വളണ്ടിയർ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.

  സമ്മേളനം വിജയിപ്പിക്കുന്നതിനായി 751 അംഗ സംഘാടക സമിതി രൂപീകരിച്ചു. 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ : പി എൻ സുരേന്ദ്രൻ (ചെയർമാൻ), ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ (കൺവീനർ), മേരി തോമസ് (ട്രഷറർ). ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വി സുനിൽ കുമാർ യോഗത്തിന് സ്വാഗതവും, എസ് ബസന്ത് ലാൽ യോഗത്തിന് നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍