തൃണമൂൽ കോണ്ഗ്രസിൽ നിന്നും പുറത്താക്കിയ എൻ. കെ. സുധീർ ബിജെപി യിൽ ചേരും.

ഈ മാസം പതിമൂന്നാം തീയതി തിരുവനന്തപുരത്ത് വച്ച്  ബി.ജെ.പി. യിൽ അംഗത്വം എടുക്കുമെന്ന് എൻ. കെ. സുധീർ. താൻ ബിജെപിയിൽ ചേരുകയാണ് എന്ന വിവരം  പി. വി. അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് എൻ. കെ. സുധീർ. അൻവർ ശക്തനായ നേതാവാണ്. ഏറ്റവും അടുത്ത സുഹൃത്തുമാണ്. എന്നാൽ അദ്ദേഹത്തെ യു.ഡി.എഫിൽ എടുക്കില്ലെന്ന രാഷ്ട്രീയ സത്യം മനസ്സിലാക്കിയിട്ടാണ് പാർട്ടി വിടാൻ തീരുമാനം എടുത്തത്. താൻ പ്രതിനിധീകരിക്കുന്ന ദുർബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനമാണ് തന്റെ ലക്ഷ്യം. അതിനുള്ള സാഹചര്യം തൃണമൂൽ കോണ്ഗ്രസിൽ ഇപ്പോൾ ഇല്ല. ബി.ജെ.പി. ഒരു ദേശീയ പാർട്ടിയാണ്. ന്യൂനപക്ഷങ്ങൾക്കെതിരെയാണ് ബി.ജെ.പി. എന്നു പറയുന്നത് വെറുതെയാണ്. രാജ്യത്തിന് മോദിയുടെ കീഴിൽ ഉണ്ടായ വികസനം കാണാതെ പോകരുത്. അതിർത്തി കടന്നുള്ള തീവ്രവാദം പോലെ രാജ്യം കടന്നുപോകുന്ന പ്രശ്നങ്ങൾ ഉള്ള ഈ സമയത്താണ് മോദിക്ക് ഓരോരുത്തരും പിന്തുണ കൊടുക്കേണ്ടതെന്നും എൻ. കെ. സുധീർ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍