സംസ്ഥാന പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ IPS ചുമതലയേറ്റു.

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.  ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ച ശേഷം എ.ഡി.ജി.പി എച്ച്. വെങ്കടേഷ് പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം ആർ അജിത് കുമാർ  പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന  പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

തുടർന്ന് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അർപ്പിച്ച ശേഷം പുതിയ പോലീസ് മേധാവി സ്പെഷ്യൽ ഗാർഡ് ഓഫ് ഓണറും  സ്വീകരിച്ചു.

1991 ബാച്ചിലെ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ  കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്തു നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍