ജില്ലാ വികസന സമിതി യോഗം ചേർന്നു.

വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുവാൻ കളക്ടറേറ്റ് ജൂൺ 28 ന് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ ജില്ലാ വികസന സമിതി യോഗം ചേർന്നു.

പദ്ധതികൾ മുടക്കം കൂടാതെ വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട ഊർജ്ജിത നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. വിവിധ പ്രദേശങ്ങളിൽ റോഡുകളുടെ നിർമ്മാണ പുരോഗതികൾ യോഗത്തിൽ ചർച്ച ചെയ്തു. പട്ടയ നടപടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. വിവിധ വികസന പ്രവർത്തനങ്ങളുടെ അവലോകത്തിനു പുറമെ നവകേരള മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം, ലൈഫ് മിഷൻ, മാലിന്യമുക്ത നവകേരളം, നവകേരള സദസ്സ് പ്രോജക്ടുകൾ, അതിദാരിദ്ര്യ ലഘൂകരണം  തുടങ്ങിയ മേഖലകളിലെ പുരോഗതി അവലോകനവും എം.എൽ.എ മാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, എം.പി.എൽ.എ.ഡി.എസ് ഫണ്ട്, എന്നിവ വിനിയോഗിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ഇൻ ചാർജ് വിദ്യ, എം. എൽ. എ. മാരായ യു.ആർ. പ്രദീപ്, കെ.കെ. രാമചന്ദ്രൻ, എൻ. കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, മന്ത്രിമാരുടെ പ്രതിനിധികൾ, എം.പി. മാരുടെ പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍