വടക്കാഞ്ചേരി എസ്.എൻ.ഡി.പി. ശാഖാ യോഗം പ്രസിഡണ്ടും, സംസ്ഥാന ഗവ: ഹെൽത്ത് സർവ്വീസിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച വടക്കാഞ്ചേരിയിലെ പ്രമുഖ ഡോക്ടറുമായ കെ. എ. ശ്രീനിവാസനെ ശാഖാ യോഗം പൊന്നാട അണിയിച്ച് ആദരിച്ചു. ആദരവ് ചടങ്ങിൽ ശാഖാ വൈ: പ്രസിഡണ്ട് സി. ജി. ശശീന്ദ്രൻ, വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ്, സെക്രട്ടറി ശോഭ പി. കെ., ശാഖാ സെക്രട്ടറി സുഭാഷ് പുഴക്കൽ എന്നിവർ സംസാരിച്ചു. ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകിയ ശാഖക്ക് നന്ദിയർപ്പിച്ച് ഡോക്ടർ ശ്രീനിവാസൻ മറുപടി പ്രസംഗം നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍