ചാലക്കുടി: പാഠപുസ്‌തകത്തിൽ പഠിക്കാനുള്ള കഥകളി വേഷങ്ങൾ ഇതാ കൺമുന്നിൽ. അവയെ അടുത്തറിയാനുള്ള ഭാഗ്യമുണ്ടായതു കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ്. പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി കഥകളിയെ അറിയാനായി കഥകളി അരങ്ങു തന്നെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുകയായിരുന്നു. കഥകളി സംഘാടകനായ ചാലക്കുടി മുരളി വിദ്യാർഥികൾക്കു കഥകളിയെക്കുറിച്ചു പരിചയപ്പെടുത്തുകയും ചെയ്തു. പത്താം ക്ലാസിലെ പാഠപുസ്‌തകത്തിലാണു കഥകളിയെന്ന ക്ലാസിക് കലയെ കുറിച്ചു പഠിക്കാനുള്ളത്.
മേലൂർ കാലടി ശിവശക്തി ഭജന മണ്ഡപത്തിൽ ചാലക്കുടി നമ്പീശൻ സ്‌മാരക കഥകളി ക്ലബിൻ്റെ സഹകരണത്തോടെയാണു കളിയരങ്ങ് ഒരുക്കിയത്. കലാകാരന്മാരായ ആർഎൽവി ക്ഷമാരാജ, കലാമണ്ഡലം സൂര്യകിരൺ, കലാനിലയം രാജീവൻ, ഹരിശങ്കർ കണ്ണമംഗലം, കലാമണ്ഡലം സുഹാസ്, ആർഎൽവി നീലകണ്ഠൻ, മിഥുൻ മുരളി എന്നിവർ അരങ്ങിലെത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് താണിക്കൽ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍