ഡിജിറ്റൽ സർവ്വെ - ഭൂമി കോൺക്ലേവ് 2025 രാജ്യത്തെ വിദഗ്ദ്ധ സംഘം തൃശ്ശൂർ ജില്ലയിലെ മാതൃക കണ്ടുപഠിക്കാൻ എത്തി.

ഡിജിറ്റൽ സർവ്വെയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് സംഘടിപ്പിക്കുന്ന നാഷണൽ ഭൂമി കോൺക്ലേവ് 2025, 25/06/2025 മുതൽ 28/06/2025 വരെ നടത്തപ്പെട്ടിട്ടുള്ളതാണ്.

കേരള റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി  കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗം 25/06/2025 ന് വൈകിട്ട്  കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നായി മന്ത്രിമാർ, മുതിർന്ന  ഐ.എ.എസ് ഉദ്യോഗസ്ഥർ മറ്റു വകുപ്പ് മേധാവികളും, മറ്റു ഉദ്യോഗസ്ഥരും കോൺക്ലേവിൽ പങ്കെടുത്തു. ഭൂമി കോൺക്ലേവുമായി ബന്ധപ്പെട്ട മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ സംസ്ഥാനത്തെ 5 ജില്ലകളിൽ ഫീൽഡ് സന്ദർശനം നടത്തി അതിന്റെ ഭാഗമായി 10 പേർ അടങ്ങുന്ന മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തിലെ ഡിജിറ്റൽ സർവെയെ പറ്റി പഠിക്കുന്നതിനായി തൃശ്ശൂർ ജില്ലയിൽ ഫീൽഡ് സന്ദർശനം നടത്തി.

28/06/2025 രാവിലെ സംഘത്തെ തൃശൂർ ജില്ലാ കളക്ടർ, സബ് കളക്ടർ, സർവെ ഡെപ്യൂട്ടി ഡയറക്ടർ, സർവെ അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥ സംഘം എന്നിവരുമായി ഡിജിറ്റൽ സർവെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. തുടർന്ന്  ഉച്ചയ്ക്കുശേഷം സംഘം ചാവക്കാട് താലൂക്കിലെ എടക്കഴിയൂർ വില്ലേജിൽ ഫീൽഡ് സന്ദർശനം നടത്തി , പഞ്ചായത്ത് പ്രസിഡണ്ടും ജനം പ്രതിനിധികളും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ശേഷം ടിം വില്ലേജിലെ ഡിജിറ്റൽ സർവെ പ്രവർത്തനം നേരിട്ട് കണ്ട്  പഠനങ്ങൾ നടത്തി. സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയിൽ ഉപയോഗിക്കുന്ന ടെക്നോളജി യും സോഫ്റ്റ്‌വെയറും സംവിധാനങ്ങളും ഏറ്റവും മികച്ചതാണെന്നു സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

സംഘത്തിൽ തെലുങ്കാനയിൽ നിന്നും മാണ്ട മകരണ്ടു ഐഎഎസ്,  ജാർഖണ്ടിൽ നിന്നും ചന്ദ്രശേഖർ  ഐഎഎസ്, അരുണാചൽ പ്രദേശിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ പാഗ്ലി സോറ എന്നീ പ്രമുഖ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍