ചിട്ടിക്കമ്പനിയിൽ നിക്ഷേപം സ്വീകരിച്ച് 9.88 ലക്ഷം രൂപ തട്ടി.

കൊടുങ്ങല്ലൂർ:ചിട്ടിക്കമ്പനിയിൽ നിക്ഷേപം സ്വീകരിച്ച് 9.88 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങളെ പൊലീസ് അറസ്‌റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശികളായ രണ്ടുതൈക്കൽ ആന്റണി (58), ജോൺസൺ (54) എന്നിവരെയാണ് ഇൻസ്പെക്‌ടർ ബി.കെ.അരുൺ അറസ്‌റ്റ് ചെയ്‌തത്‌. എറിയാട് കേന്ദ്രീകരിച്ച്  പ്രവർത്തിച്ചിരുന്ന ആതിര ചിട്ടി കമ്പനിയുടെ പേരിൽ രണ്ടു പേരിൽ നിന്നായി 9,88,500 രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

എറണാകുളം ജില്ലയിൽ സമാന തട്ടിപ്പ് നടത്തിയ കേസിൽ ജയിലിലായിരുന്നു ഇരുവരും. കൊടുങ്ങല്ലൂർ കോടതി ഉത്തരവ് പ്രകാരം പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. 12% പലിശ വാഗ്ദാനം ചെയ്‌ത്‌ എറിയാട് ചൈതന്യ നഗർ, അത്താണി സ്വദേശികളിൽ നിന്നു പണം വാങ്ങുകയായിരുന്നു. പിന്നീട് പലിശയും മുതലും നൽകാതെ സ്‌ഥാപനം അടച്ചു പൂട്ടി. എസ്ഐ ടി.എം കശ്യപൻ, സീനിയർ സി.പി ഗോപകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍