ഓണവും, നബിദിനവും പ്രമാണിച്ച് കടകളിലേറുന്ന തിരക്കുകളിൽ വില വർദ്ധനവ്, കരിഞ്ചന്ത വില്പന, പൂഴ്ത്തിവെപ്പ്, അളവുകളിൽ കൃത്രിമം എന്നിവ പരിശോധിക്കുന്നതിനായി ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ചെറുതുരുത്തിയിലും, പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായ പരിശോധന നടത്തി.
വ്യാപാര സ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തലപ്പിള്ളി സപ്ലൈ ഓഫീസർ കെ. ശുഭ, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ. ബി. ബബിത, ജാക്സൺ വർഗീസ്, സിവിൽ പോലീസ് ഓഫീസർ വൈ. ടോമി എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
0 അഭിപ്രായങ്ങള്‍