ചേലക്കര നിയോജകമണ്ഡലത്തിലെ പാഞ്ഞാൾ പഞ്ചായത്ത് ചോലമ കാവ്- കീഴില്ലം റോഡ് പുനരുദ്ധാരണം നടത്തുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു. ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു.
ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്. പാടെ തകർന്ന് കിടക്കുന്ന റോഡ് നന്നാക്കിയെടുക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി എം.എൽ.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്. സാങ്കേതിക അനുമതി ലഭ്യമാക്കി പ്രവർത്തി ടെൻഡർ ചെയ്യുന്നതിന് എം.എൽ.എ യു. ആർ. പ്രദീപ് ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
0 അഭിപ്രായങ്ങള്‍