🟣ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിൽ സംരംഭകരായ വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു.🟣

ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിൽ സംരംഭകരായ വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു.

ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിൽ സംരംഭകരായ വനിതകൾക്കുള്ള ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സി. സന്ധ്യ ടീച്ചർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. 
ദേശമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീമിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എസ്. ലക്ഷ്മണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. എസ്. ബീന ഗോപൻ എന്നിവർ  പങ്കെടുത്ത് സംസാരിച്ചു. 
2025 -26 പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ സംരംഭകരായ എസ് സി വനിതകൾക്ക് അമ്പതിനായിരം രൂപ സബ്സിഡി  നൽകിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 
ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 7 -ാം വാർഡിൽ ഉൾപ്പെടുന്ന പുത്തിരിപാടത്ത് നീതു, 15 -ാം വാർഡിൽ ഉൾപ്പെടുന്ന കടുകശ്ശേരി തച്ചുകുന്ന് ശരണ്യ മണികണ്ഠൻ എന്നിവർക്കാണ് സംരംഭത്തിന്റെ തുടക്കം എന്ന നിലയിൽ ഇപ്പോൾ വാഹനങ്ങൾ നൽകിയിരിക്കുന്നത്. 
ഇനിയും അപേക്ഷകൾ വരുന്ന മുറക്ക് അവ പരിശോധിച്ച് അർഹരായവരെ കണ്ടെത്തി ആവശ്യമായ ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്യുമെന്ന് ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സി. സന്ധ്യ ടീച്ചർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിഹാബ് വറവട്ടൂർ , ജയലക്ഷ്മി ടീച്ചർ, ചലിത കൃഷ്ണപ്രസാദ്, എം. ബി. ഹരിദാസ്, ഫർസാന ഷെബി, യു.ഡി.എഫ് ചെയർമാൻ ഷെഹീർ ദേശമംഗലം, കോൺഗ്രസ് മണ്ഡലം  പ്രസിഡന്റ് മഹേഷ് വെളുത്തേടത്ത്, കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി മുസ്തഫ തലശ്ശേരി, ആസൂത്രണ സമിതി ചെയർമാൻ പി.എം.അബ്ദുൾ സലാം മാസ്റ്റർ, സി. കെ. ബാലൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍