ബസ്സുകള്‍ അംഗീകൃത ബസ്സ് സ്റ്റോപ്പുകളില്‍ പിഡബ്ലിയുഡി റോഡില്‍ നിന്ന് ഇറക്കി ഒതുക്കി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്.
തൃശ്ശൂരിൽ നിന്നും വരുന്ന ബസ്സുകൾ അത്താണി മേൽപ്പാലത്തിന് സൈഡിൽ നിർത്തി യാത്രക്കാരെ ഇറക്കണം.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പിന് പകരം വടക്കാഞ്ചേരി പൂരകമ്മിറ്റി ഓഫീസിന് എതിര്‍വശത്ത് ഇടതുവശം ചേര്‍ന്ന് നിറുത്തേണ്ടതാണ്.
ഷൊര്‍ണ്ണൂര്‍ ചേലക്കര ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ താഴെ പറയും വിധം സ്റ്റോപ്പുകള്‍ ക്രമീകരിക്കേണ്ടതാണ്. ഷൊര്‍ണ്ണൂര്‍ ചേലക്കര ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ ഓട്ടുപാറ മൃഗാശുപത്രിക്ക് മുന്‍വശം നിര്‍ത്തി ഓട്ടുപാറ ബസ്സ് സ്റ്റാന്‍റില്‍ കയറാതെ ബസ്സ് സ്റ്റാന്‍റ് കെട്ടിടത്തിന് എതിര്‍വശത്ത് ഇടതുവശം ചേര്‍ന്ന് നിര്‍ത്തി വടക്കാഞ്ചേരി ബസ്സ് സ്റ്റാന്‍റില്‍ കയറി തൃശ്ശൂരില്‍ പോകേണ്ടതാണ്.
തൃശ്ശൂരില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ ചേലക്കര ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ താഴെ പറയും പ്രകാരം ക്രമീകരിക്കേണ്ടതാണ്.
ഗോള്‍ഡന്‍ ബേക്കറിക്ക് സമീപം , ബോയ്സ് എല്‍.പി.സ്കൂളിന്‍റെ മുന്‍വശം, ഓട്ടുപാറ ബസ്സ് സ്റ്റാന്‍റില്‍ കയറി, ടി.ബി റോഡ് ബസ്സ് സ്റ്റോപ്പിന് ഇടതുവശം ചേര്‍ന്ന് നിറുത്തേണ്ടതാണ്.
വടക്കാഞ്ചേരി ബസ്സ് സ്റ്റാന്‍റില്‍ നിന്നും പുറപ്പെടുന്ന കുന്ദംകുളം - വരവൂര്‍ ഭാഗത്തേക്കുള്ള ബസ്സുകളുടെ ക്രമീകരണം. വടക്കാഞ്ചേരി ബസ്സ് സ്റ്റാന്‍റ്, ബോയ്സ് എല്‍.പി സ്കൂള്‍ മുന്‍വശം, ഓട്ടുപാറ ബസ്സ് സ്റ്റാന്‍റില്‍ കയറി ബൈപ്പാസ് വഴി കുന്ദംകുളം റോഡിലേയ്ക്ക് പ്രവേശിക്കേണ്ടതാണ്.
കേച്ചേരി - വടക്കാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന ബസ്സുകള്‍ വടക്കാഞ്ചേരി ഗോള്‍ഡന്‍ ബേക്കറിക്കു സമീപം, ബോയ്സ് എല്‍.പി.സ്കൂള്‍ മുന്‍വശം, ഓട്ടുപാറ ബസ്സ് സ്റ്റാന്‍റില്‍ പ്രവേശിക്കേണ്ടതാണ്.
വടക്കാഞ്ചേരി - കേച്ചേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ഓട്ടുപാറ ബസ്സ് സ്റ്റാന്‍റ്, വടക്കാഞ്ചേരി പൂരകമ്മിറ്റി ഓഫീസിന് എതിര്‍വശത്ത് ഇടതുവശം ചേര്‍ന്ന് നിറുത്തി വടക്കാഞ്ചേരി ബസ്സ് സ്റ്റാന്‍റില്‍ കയറി പോകേണ്ടതാണ്.
കുന്ദംകുളം - വരവൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ ഓട്ടുപാറ ബൈപ്പാസ് റോഡിലേയ്ക്ക് പ്രവേശിക്കാതെ ഓട്ടുപാറ ജംഗ്ഷന്‍ വഴി ഷൊര്‍ണ്ണൂര്‍ തൃശ്ശൂര്‍ റോഡിലേയ്ക്ക് പ്രവേശിച്ച് ഓട്ടുപാറ ബസ്സ് സ്റ്റാന്‍റിന് എതിര്‍ വശം നിറുത്തി, വടക്കാഞ്ചേരി പൂരകമ്മിറ്റി ഓഫീസിന് എതിര്‍വശം, വടക്കാഞ്ചേരി ബസ്സ് സ്റ്റാന്‍റില്‍ കയറേണ്ടതാണ്.
ഷൊര്‍ണ്ണൂര്‍ ചേലക്കര ഭാഗത്തു നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍ ഓട്ടുപാറ – കുന്നംകുളം വഴിയും തൃശ്ശൂര്‍ ഭാഗത്തു നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍ കുറാഞ്ചേരി - കുമ്പളങ്ങാട് - പള്ളിമണ്ണ റോഡ് വഴി പള്ളിമണ്ണ പാലം വഴി പോകേണ്ടതാണ്. മറ്റ് ഭാഗത്തു നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ വടക്കാഞ്ചേരി ടൗണ്‍ ഒഴിവാക്കി പോകേണ്ടതാണ്.
കുന്ദംകുളം റോഡ്, ഷൊര്‍ണ്ണൂര്‍ തൃശ്ശൂര്‍ റോഡ്, ഓട്ടുപാറ ബസ്സ് സ്റ്റാന്‍റ് ബൈപ്പാസ് ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ ചരക്ക് ലോറികള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യരുത്. ഓട്ടുപാറ ബൈപ്പാസ് റോഡിന്‍റെ ഇരുവശവുമുള്ള പാര്‍ക്കിംഗ് ഒഴിവാക്കണം.
കടകളില്‍ നിന്ന് ഫുഡ്പാത്തിലേക്ക് ഇറക്കി കച്ചവടം നടത്തുന്നത് ഒഴിവാക്കുകയും റോഡരികില്‍ വാഹനങ്ങളില്‍ പാര്‍ക്ക് ചെയ്ത് കച്ചവടം നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.
ഓട്ടുപാറ മൃഗാശുപത്രി മുതല്‍ വടക്കാഞ്ചേരി ബസ്സ്സ്റ്റാന്‍റ് വരെയും, വടക്കാഞ്ചേരി കുന്ദംകുളം റോഡ്, ഓട്ടുപാറ ബൈപ്പാസ് തുടങ്ങിയ ഭാഗങ്ങളില്‍ ടൂവിലര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യരുത്. പേ പാര്‍ക്കിംഗ് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുക.
ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്ന് വരുന്ന തടി കയറ്റിയ വാഹനങ്ങള്‍ വടക്കാഞ്ചേരി ടൗണ്‍ ഒഴിവാക്കി പോകേണ്ടതാണ്.
0 അഭിപ്രായങ്ങള്‍