വേലൂർ മേൽത്തണ്ടിലത്ത് അടഞ്ഞുകിടക്കുന്ന വീട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.
ആയമുക്ക് റോഡിൽ ഇഞ്ചിക്കാലയിൽ വീട്ടിൽ സുലൈമാൻ (64) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് വീടിനകത്ത് ഹാളിൽ ദീവാൻ കോട്ടിൽ മരിച്ച് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോടുള്ള മകളുടെ വീട്ടിലേക്ക് ഭാര്യ റസിയ പോയിരുന്നു. തുടർന്ന് സുലൈമാൻ വീട്ടിൽ തനിച്ചായിരുന്നു. നാല് ദിവസമായി ഫോൺ വിളിക്കുന്നുണ്ടെങ്കിലും എടുക്കാത്തതിനെ തുടർന്ന് മരുമകൻ റഷീദ് വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കിടക്കുന്നതു കണ്ടത്. വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് അനുഭവപ്പെട്ടതായി പരിസരവാസികളും പറയുന്നു.
വീടിനുള്ളിലെ ഹാളിൽ ദീവാൻ കോട്ടിൽ മലർന്ന് കിടക്കുന്ന നിലയിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വെള്ളറക്കാടുള്ള പച്ചക്കറി കടയിലെ ജോലിക്കാരനായിരുന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം. അബ്ദുൾ റഷീദ്, വേലൂർ പഞ്ചായത്ത് മുൻ മെമ്പർമാരായ ഷെർളി ദിലീപ് കുമാർ, സപ്‌ന റഷീദ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. സുഫൈജ, തൗഫിയ എന്നിവർ മക്കളാണ്.
0 അഭിപ്രായങ്ങള്‍