96 വയസ്സുള്ള മുത്തശ്ശിക്ക് മക്കൾ നൽകിയ പിറന്നാൾ സമ്മാനം.
മിണാലൂർ ചങ്ങരത്ത് കല്യാണിക്കുട്ടി അമ്മയുടെ ഓർമ്മകൾ അവർ പുസ്തക രൂപത്തിലാക്കി - നവതിയിലെ നിനവുകൾ എന്ന പേരിൽ. കൂട്ടുകുടുംബങ്ങളിലേക്കും അക്കാലത്തെ സാമൂഹിക ചുറ്റുപാടുകളിലേക്കുമുള്ള സഞ്ചാരം .
ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് വി. മുരളി, കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണകുമാറിനു നൽകി പുസ്തകം പ്രകാശനം ചെയ്തു. മിണാലൂർ വായനശാല സെക്രട്ടറി സി. സുരേഷ് ബാബു അധ്യക്ഷനായി. മിണാലൂർ സി. രവീന്ദ്രനാഥ് പുസ്തകം പരിചയപ്പെടുത്തി.
0 അഭിപ്രായങ്ങള്‍