തിരുവില്ലാമല പഞ്ചായത്ത് ക്ഷേത്രം ബസ്റ്റാൻഡിന് മുകളിൽ ഒന്നാം നില നിർമ്മാണം, പാമ്പാടി റോഡ് പുനരുദ്ധാരണം - നിർമ്മാണ ഉദ്ഘാടനം ഇന്ന് കാലത്ത് യു. ആർ. പ്രദീപ് എം.എൽ.എ നിർവഹിക്കും.
തിരുവില്ലാമല പഞ്ചായത്ത് ക്ഷേത്രം ബസ്റ്റാൻഡിന് മുകളിൽ ഒന്നാം നില നിർമ്മിക്കുന്ന പ്രവൃത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 -ന് എം.എൽ.എ യു. ആർ. പ്രദീപ് നിർവഹിക്കും.
ഇതിനായി ചേലക്കര നിയോജക മണ്ഡലം ആസ്തി വികസന സ്കീമിൽ നിന്നും 21 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ തന്നെ എം. എൽ .എ ഫണ്ടിൽ നിന്നും ഹൈമാസ്റ്റ് ലൈറ്റും അനുവദിച്ചിട്ടുണ്ട് .ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ആണ് നിർമ്മാണ ചുമതല.
തിരുവില്ലാമല ക്ഷേത്രം ബസ്റ്റാന്റ് പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സി-യുടെ സ്റ്റേ സെന്റർ അനുവദിച്ചിട്ടുണ്ട്. സ്റ്റേ സെന്ററിന്റെ ഭാഗമായി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും വിശ്രമിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുന്നതിനാണ് ക്ഷേത്രം ബസ്റ്റാൻഡിനു മുകളിൽ ഒന്നാം നില നിർമ്മിക്കുന്നത്.
പ്രവൃത്തി പൂർത്തീകരിച്ചാൽ സ്റ്റേ സെന്ററിന്റെ ഭാഗമായി കൂടുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉറപ്പു നൽകിയിരുന്നു. പണി പൂർത്തീകരിച്ചാൽ കെ.എസ്.ആർ.ടി.സി മിനി സ്റ്റാൻഡിന്റെ സൗകര്യം തിരുവില്ലാമലയിൽ ലഭിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുംസംസ്ഥാനത്തിനു പുറത്തേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ്സുകൾ ആരംഭിക്കുവാനും കഴിയും എന്നും എം.എൽ.എ പറഞ്ഞു.
പാമ്പാടി കൊല്ലാക്ക് പി.ഡബ്ല്യു.ഡി റോഡ് പുനരുദ്ധാരണം അഞ്ചുകോടി രൂപ ചെലവഴിച്ചാണ് ചെയ്തുതീർക്കുന്നത്. ഇതിന്റെ നിർമ്മാണ ഉദ്ഘാടനവും ഇന്ന് കാലത്ത് 11:30ന് എം.എൽ.എ . യു. ആർ. പ്രദീപ് നിർവഹിക്കും.
0 അഭിപ്രായങ്ങള്‍