🟣 തിരുവില്ല്വാമല സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം- ഭരണാനുമതി ലഭിച്ചു: യു. ആർ. പ്രദീപ് എം.എൽ.എ. 🟣

തിരുവില്ല്വാമല സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം- ഭരണാനുമതി ലഭിച്ചു: യു. ആർ. പ്രദീപ് എം.എൽ.എ.

 ചേലക്കര മണ്ഡലത്തിലെ തിരുവില്ല്വാമല വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ.  യു. ആർ.  പ്രദീപ് അറിയിച്ചു. 
ഇതിന് റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്.
 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ്, സിറ്റിംഗ് റൂം, വില്ലേജ് ഓഫീസർ റൂം, ഓഫീസ് റൂം, റെക്കോർഡ് റൂം  മീറ്റിംഗ് ഹാൾ, ഡൈനിംഗ് ഏരിയ, കമ്പ്യൂട്ടർ, റാക്കുകൾ, ശുദ്ധജലസൗകര്യം ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. 
2025-26 വർഷത്തിൽ തന്നെ വരവൂർ, പാഞ്ഞാൾ  എന്നീ വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കി ഉയർത്തി ഉത്തരവായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍