🔴*വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ താലൂക്ക് അങ്കണത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഓണവർണ്ണത്തിന് തുടക്കമായി.*🔴

ഓണത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനായി  വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ    താലൂക്ക് അങ്കണത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഓണവർണ്ണത്തിന്  തുടക്കമായി.
 പഞ്ചവാദ്യത്തിന്റെയും നാടൻ കലാരൂപങ്ങളോടും കൂടി ഓണം ഘോഷയാത്ര ഓട്ടുപാറയിൽ നിന്ന് വടക്കാഞ്ചേരി സെന്ററിൽ എത്തിച്ചേർന്നു. 
തുടർന്ന് തലപ്പിള്ളി താലൂക്ക് അങ്കണത്തിൽ വെച്ച് ആലത്തൂർ എം. പി. കെ. രാധാകൃഷ്ണൻ ഓണവർണ്ണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. 
നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ, നഗരസഭ വൈസ്  ചെയർമാൻ പി. എൻ. സുരേന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീല മോഹൻ ഒ. ആർ, കെ. പി. മദനൻ, സ്വപ്ന ശശി, പി. ജി. സനീഷ്, ധന്യ നിധിൻ, കൗൺസിലർമാർ,
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ എം. ആർ. സോമനാരായണൻ, പി.എൻ. വൈശാഖ്, എസ് എ എ ആസാദ്  തുടങ്ങിയവരും, മാധ്യമ പ്രവർത്തകർ, പൂര കമ്മിറ്റി ഭാരവാഹികൾ, കുടുംബശ്രീ CDS ചെയർപേഴ്സൺമാർ, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ എൻ കെ പ്രമോദ് കുമാർ, വ്യാപാരി വ്യവസായി ഭാരവാഹികൾ,  കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വൈകീട്ട് 7 മണിക്ക് സിനിമ പിന്നണിഗായകരും ചാനൽ ടെലിവിഷൻ താരങ്ങളും അണിനിരക്കുന്ന ഗാനമേളയും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍