🟣 അമ്പലപ്പാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ഈ വർഷത്തെ ഓണാഘോഷവും SSLC, +2 വിജയികളെ ആദരിക്കലും നടന്നു.🟣

ഓണാഘോഷവും SSLC,+2 വിജയികളെ ആദരിക്കലും നടന്നു.
അമ്പലപ്പാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ഈ വർഷത്തെ ഓണാഘോഷവും  ബാങ്കിലെ മെമ്പർമാരുടെ  മക്കളിൽ നിന്ന്  2025 -2026 അദ്ധ്യയന വർഷത്തിൽ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെയുംബാങ്കിന്റെ പ്രവർത്തന മേഖലയിൽ നിന്ന് ഈ വർഷം  മുഖ്യമന്ത്രിയിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള ബഹുമതി നേടിയവരെയും  ആദരിക്കലും ബാങ്കിന്റെ ഹെഡ് ഓഫീസ് ഹാളിൽ വെച്ച് തൃശൂർ കോർപ്പേർഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. 
ബാങ്ക് പ്രസിഡണ്ട് ജോസഫ് പൂമല അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം സഹകരണ സംഘം ജില്ല ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ നിർവ്വഹിച്ചു. ഡയറക്ടർമാരായ ജോൺസൺ മല്ലിയത്ത്, ജയ്സൺ മാത്യു, കെ. ആർ. സന്ദീപ്, കുട്ടൻ മച്ചാട്, വർഗീസ് വാകയിൽ, ജെസി സാജൻ, ഐ. എ. സബീല, രാധിക പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ. ചന്ദ്രശേഖരൻ സ്വഗതവും സെക്രട്ടറി ഫാ: പി. കെ. തോമസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍