🟣 പുലിക്കളിക്ക് കാനാട്ടുകര ദേശത്തോടൊപ്പം മൊട്ട ഗ്ലോബലും ചേരുന്നു. 🟣

പുലിക്കളിക്ക് കാനാട്ടുകര ദേശത്തോടൊപ്പം മൊട്ട ഗ്ലോബലും ചേരുന്നു.

 കാനാട്ടുകര ദേശത്തിന്റെ പുലിക്കളിയിൽ ചുവടുവയ്ക്കാൻ മൊട്ട ഗ്ലോബലും എത്തുന്നു.
വടിച്ചു മിനുക്കിയ തലകൾക്ക് മാറ്റുകൂട്ടാൻ വെള്ള ഷർട്ട്, ഡാർക്ക് മെറൂൺ മുണ്ട്, ബ്ലാക്ക് കൂളിംഗ് ഗ്ലാസ് എന്നിവ അണിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഏകദേശം നൂറോളം മൊട്ടത്തലയന്മാരാണ് പുലിക്കളിക്കൊപ്പം ചുവടുവയ്ക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കേരളവർമ്മ കോളേജ് ക്യാമ്പസിൽ പുലികൾക്കൊപ്പം സംഘം തമ്പടിക്കും. തുടർന്ന് പുലികളിക്കൊപ്പം തൃശ്ശൂർ റൗണ്ടിലേക്ക് പ്രവേശിക്കും.
രണ്ടുവർഷം മുമ്പ് തൃശ്ശൂരിൽ നിന്ന് തുടക്കം കുറിച്ച മൊട്ട ഗ്ലോബൽ ഇന്ന് 40 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം അംഗങ്ങളുമായി പ്രവർത്തിക്കുന്ന നോൺ-പ്രോഫിറ്റ് സംഘടനയാണ്.
“Stop Body Shaming” എന്ന ക്യാമ്പയിനിലൂടെ ശ്രദ്ധ നേടിയ സംഘടന, ലഹരിക്കെതിരെ കേരള യാത്രയും സംഘടിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍