🟣 ടോറസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 🟣

ടോറസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

 ടോറസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം തൃക്കടീരി കാരാട്ടുകുര്‍ശ്ശി ശ്രീകുമാര്‍(52)ആണ് മരിച്ചത്. വെട്ടിക്കാട്ടിരി തങ്ങള്‍പ്പടി ബസ്‌റ്റോപ്പിന് സമീപം ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്. 
കുളപ്പുള്ളിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് എം സാന്റുമായി പോകുകയായിരുന്ന ടോറസിന്റെ അടിയിലേക്ക് എതിര്‍ദിശയില്‍ വന്നിരുന്ന ബുള്ളറ്റ് ഇടിച്ചു കയറുകയായിരുന്നു. ബുളളറ്റ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനെടെയാണ് അപകടം നടന്നത്. 
ബൈക്ക് യാത്രികനേയും ബൈക്കും ടോറസിന്റെ അടിയില്‍ നിന്ന് ചെറുതുരുത്തി പോലിസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍