🟣*ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പതാക ദിനം ആചരിച്ചു.*🟣

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പതാക ദിനം ആചരിച്ചു.

 ബാലഗോകുലം വടക്കാഞ്ചേരി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, മങ്ങാട്, മംഗലം, മുണ്ടത്തിക്കോട്, പുതുരുത്തി, മിണാലൂർ, പാർളിക്കാട്, വടക്കാഞ്ചേരി, തെക്കുംകര, കല്ലംപറ, മലാക്ക, മണലിത്തറ , കരുമത്ര തുടങ്ങിയ മേഖകളിൽ പതാക ദിനം നടത്തി. ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സെപ്തംബർ 4 ന് വിവിധ ആഘോഷ പരിപാടികളോടെ നടക്കും. ഗ്രാമങ്ങൾ തോറും ശോഭായാത്രകൾ നടക്കും. ശോഭായാത്രകളിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ ഗ്രാമങ്ങളെ അമ്പാടികളാക്കി മാറ്റും. കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലം, മായ വിട്ടുണരൂ... മാനവനായ് വളരൂ.... എന്ന സന്ദേശമുണത്തി കൊണ്ടാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍