🟣*​അഞ്ജന ഹരിയുടെ ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ.*🟣

അഞ്ജന ഹരിയുടെ ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ

അമേരിക്കയിലെ കാലിഫോർണിയയിൽ മരണപ്പെട്ട പാണഞ്ചേരി സ്വദേശിനി അഞ്ജന ഹരിയുടെ (35) ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കാലിഫോർണിയയിലെ മിൽപിറ്റാസിൽ ഉണ്ടായ ദാരുണമായ സംഭവത്തിലാണ് പാണഞ്ചേരി സ്വദേശികളായ ഹരിദാസ് – സുഷമ ദമ്പതികളുടെ മകളായ അഞ്ജന മരണപ്പെട്ടത്.
​മകളുടെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുക എന്നതാണ് കുടുംബത്തിന്റെ അടിയന്തിര ആവശ്യം.
​അമേരിക്കയിലെ നിയമനടപടികളും നടപടിക്രമങ്ങളിലെ കാലതാമസവും കുടുംബത്തിന് വലിയ ആശങ്കയും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ടെന്നും,
​മരണാനന്തര ചടങ്ങുകൾ നാട്ടിൽ നടത്തുന്നതിനായി മൃതദേഹം എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു.
​കുടുംബത്തിന്റെ ഈ ബുദ്ധിമുട്ട് കണക്കിലെടുത്ത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നോർക്ക റൂട്ട്സ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ കത്തിലൂടെ അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍