പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ 10 ദിവസത്തിനകം നീക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി.

കൊച്ചി : ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽനിന്ന് പിഴ ഈടാക്കും. അവർക്കായിരിക്കും ഇതിന്‍റെ ഉത്തരവാദിത്തമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ബോർഡുകൾ നീക്കം ചെയ്യാൻ സെക്രട്ടറിമാർക്ക് പ്രത്യേകസംഘം രൂപവത്കരിക്കാമെന്നും ഭീഷണിയുണ്ടായാൽ പൊലീസ് സംരക്ഷണം തേടാമെന്നും കോടതി നിർദേശിച്ചു.

ബോർഡുകൾ നീക്കം ചെയ്യാത്തത് സംബന്ധിച്ച് വിശദീകരണം നൽകാൻ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. എന്തും ചെയ്യാനുള്ളതല്ല പൊതുസ്ഥലം. നിറമുള്ള കൊടികളിൽ തൊട്ടാൽ പണി കിട്ടുമെന്നതാണ് സ്ഥിതി. ഓരോ രാഷ്ട്രീയ പാർട്ടിയും നിയമം ലംഘിക്കുന്നു. ഇനിയിത് അനുവദിക്കാനാവില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.