17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ POCSO കേസ്സിലെ രണ്ട് പേരെ വടക്കാഞ്ചേരി അതിവേഗ പോക്സോ കോടതി റിമാൻഡ് ചെയ്തു.

POCSO കേസിലെ പ്രതികളെ  വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ വിദ്യാർത്ഥിയായ 17 വയസ്സ്കാരനെ മോട്ടോർ സൈക്കിളിൽ കയറ്റികൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നതാണ് പരാതി. കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മാധവൻകുട്ടി.കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനുരാജ്.ടി.സി,  അസ്സി. സബ്ബ് ഇൻസ്പെക്ടർ രവീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്കുമാർ, ഗീത, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത് മോൻ, അനീഷ് ലാൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ്.

 കേസിലെ 1-ാം പ്രതി തിരുവില്വാമല പട്ടിപറമ്പ് സ്വദേശിയായ ആര്യാമ്പാടത്ത് വീട്ടിൽ രാമൻകുട്ടി മകൻ രഘു കുമാർ 38 വയസ്സ്, 2-ാം പ്രതി വടക്കാഞ്ചേരി പത്താംകല്ല് ദേശത്ത് പുത്തൻകുളം വീട്ടിൽ അബ്ദുൾ സലാം മകൻ ബാദുഷ 20 വയസ്സ് എന്നിവരെ പിടികൂടിയത്. പണം കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ്  2-ാം  പ്രതിയുടെ സഹായത്താൽ 1-ാം പ്രതി കുട്ടിയെ കൂട്ടികൊണ്ട് പോയി പീഢനത്തിന് ഇരയാക്കിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍