പ്ലസ് ടു വിദ്യാർത്ഥിനിയായ ഗായത്രി ഗോപകുമാറിനു പ്രഥമ എം. കൃഷ്ണൻകുട്ടി സ്മൃതി യുവപ്രതിഭ പുരസ്കാരം.

ഗായത്രിക്ക് യുവ പ്രതിഭ പുരസ്കാരം.

പ്ലസ് ടു വിദ്യാർത്ഥിനിയായ ഗായത്രി ഗോപകുമാറിനു പ്രഥമ എം. കൃഷ്ണൻകുട്ടി സ്മൃതി യുവപ്രതിഭ പുരസ്കാരം.
കഥാകൃത്തും പ്രമുഖ അഭിഭാഷകനുമായിരുന്ന എം. കൃഷ്ണൻകുട്ടിയുടെ പേരിലുള്ള 5001 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം യുവ എഴുത്തുകാർക്കുള്ളതാണ്. മൂന്നു പുസ്തകങ്ങൾ ഗായത്രിയുടെതായി 16 വയസ്സിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ നടന്ന എം. കൃഷ്ണൻകുട്ടി സ്മൃതിയിൽ ഡോ. സി. ആർ. ഇന്ദിരാദേവി പുരസ്ക്കാരം സമ്മാനിച്ചു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അധ്യക്ഷനായി. ഡോ. ബാബു കൃഷ്ണകുമാർ, ലിസ്സി കോര, പി. എൻ. ഗോകുലൻ, കുറ്റിപ്പുഴ രവി , ഡോ. ജയശ്രീ കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കാഞ്ചേരി ട്രഷറി ഉദ്യോഗസ്ഥനായ ഗോപകുമാറിൻ്റെയും, ഗാനരചയിതാവ് അനിതയുടെയും മകളാണ് വടക്കാഞ്ചേരി മോഡൽ ഹയർ സെക്കൻ്ററിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഗായത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍