ചേലക്കര നിയോജകമണ്ഡലം എം.എൽ.എ, യു.ആർ. പ്രദീപിന്റെ സ്പെഷ്യൽ ഡവലപ്പ്മെന്റ് ഫണ്ട് 2025-2026 ൽ നിന്നും 13.5 ലക്ഷം രൂപ വിനിയോഗിച്ച് മച്ചാട് റെയ്ഞ്ചിലെ എളനാട് ഫോറസ്റ്റ് സ്റ്റേഷന് അനുവദിച്ച മഹീന്ദ്ര ബൊലേറൊ ക്യാമ്പർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് വെച്ച് എം.എൽ.എ യു. ആർ. പ്രദീപ് നിർവഹിച്ചു.
കുതിരാൻ തുരങ്ക നിർമ്മാണത്തിനു ശേഷം ചേലക്കര നിയോജക മണ്ഡലത്തിലെ വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലയിലേക്ക് കാട്ടാന മുതലായ വന്യമൃഗങ്ങൾ ഇടക്കിടെ ഇറങ്ങി കൃഷിയും മറ്റും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇത് പരിഹരിക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുമ്പോൾ അവയെ തുരത്തി വനത്തിലേക്ക് തന്നെ കയറ്റി വിടുവാൻ അടിയന്തിരമായി എത്തിച്ചേരുന്നതിന് എളനാട് സ്റ്റേഷനിലെ വനപാലകർക്ക് വാഹനം ഇല്ലാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്തി .
ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എം.എൽ.എ ഫണ്ടിൽ നിന്നും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ബൊലാറോ കാമ്പർ വാഹനം വാങ്ങാൻ തുക അനുവദിച്ചത്.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷത വഹിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി, തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസഫ് തോമസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ , മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. എസ്. വർഗ്ഗീസ്, പഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ദീപ് കോന്നനാത്ത്, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. സുരേഷ്(കണ്ണൻ) , പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. വിനു, പഴയന്നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി, അനു രാമദാസ്, ടി. നിർമ്മല, സുബൈദ ഉദുമാൻ, മുഹമ്മദ് മുസ്തഫ, ചേലക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബൾക്കീസ, സുരേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വടക്കാഞ്ചേരി അശോക് രാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വാഴാനി പി. വിനോദ് എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അജിൽ പി. വേണുഗോപാൽ സ്വാഗതവും, എളനാട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. ജയകുമാർ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍