🟣 ഇന്ധന വില നിർണ്ണയ അധികാരം കേന്ദ്ര ഗവൺമെൻ്റിൽ മാത്രം പരിമിതപ്പെടുത്തണം - : ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ചേലക്കര നിയോജകമണ്ഡലം കമ്മിറ്റി. 🟣

ഇന്ധന വില നിർണ്ണയ അധികാരം കേന്ദ്ര ഗവൺമെൻ്റിൽ മാത്രം പരിമിതപ്പെടുത്തണം - : ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ചേലക്കര നിയോജകമണ്ഡലം കമ്മിറ്റി.

ഇന്ധനവില നിർണ്ണയ അധികാരം കേന്ദ്ര ഗവൺമെൻ്റിൽ മാത്രം പരിമിതപ്പെടുത്തണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ചേലക്കര നിയോജകമണ്ഡലം കമ്മിറ്റി കൊണ്ടാഴി സെൻ്ററിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ ആവശ്യപ്പെട്ടു.
പെട്രോളിന്റെയും ഡീസലിൻ്റേയും വില നിർണ്ണയ അവകാശം കുത്തക കമ്പനികൾക്ക് നൽകിയ കോൺഗ്രസിന്റെയും, ബിജെപിയുടെയും നയം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന രീതിയിലാണ് . വ്യവസായിക അടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിൻ്റെ വിലക്കയറ്റം  ഭക്ഷണ വ്യവസായ മേഖലയെയും , രാജ്യത്തെ സാധാരണക്കാരെയും ദുരിത പൂർണ്ണമായ രീതിയിൽ ബാധിച്ചിരിക്കുകയാണ് . 
ഈ സന്ദർഭത്തിൽ ഇന്ധന പാചകവാതകത്തിന് വിലകുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗവൺമെൻ്റ് തയ്യാറാകണം. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ തൃശ്ശൂർ ജില്ലാ സെക്രട്ടറി രാഹുൽ വി നായർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻ്റ് ടി .രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, 
കെ. സി. വാസുദേവൻ, കെ. എൻ. ശശി, കെ. സി. ശിവരാമൻ , എം. എം . ഉണ്ണികൃഷ്ണൻ, പി. ആർ. സുരേഷ്  എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍