വടക്കാഞ്ചേരി മാരാത്ത് കുന്നത്തെ പഴയ കരിങ്കൽ ക്വാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു.
മാരാത്ത്കുന്ന് സ്വദേശി മാരാത്ത് വീട്ടിൽ രാമദാസിൻ്റെ ഭാര്യ സുമതി (48) ആണ് മരണപ്പെട്ടത്. ക്വാറിയുടെ പരിസരത്തു തന്നെയാണ് ഇവർ താമസിക്കുന്നത്. ഇന്ന് രാവിലെ 8:30 ഓടെ ഇവർ സ്വന്തം വീട്ടിൽ തുണി കഴുകുന്നത് കണ്ടതായി അയൽവാസികൾ പറയുന്നുണ്ട്. ഇതിനു ശേഷമാണ് ഇവരെ ക്വാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വടക്കാഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തത്. വടക്കാഞ്ചേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍