സംസ്ഥാന സർക്കാർ ധാർഷ്ട്യവും മർക്കട മുഷ്ടിയും ഉപേക്ഷിച്ച്‌ ആശമാരുടെ സമരം ഒത്തുതീർപ്പാക്കാൻ തയ്യാറാകണം: സാറാ ജോസഫ്.

തൃശ്ശൂർ: പാവപ്പെട്ടവരായ ആശാവർക്കർ മാർ  നടത്തുന്ന ന്യായമായ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. തൊഴിലാളി സമരത്തെ പരിഹാസത്തോടെ കാണുന്നവർ എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകൾ ആവുക. കമ്മ്യൂണിസ്റ്റുകാർക്ക് ധാർഷ്ട്യവും മർക്കട മുഷ്ടിയും  പാടില്ല. അവർ ജനങ്ങളുടെ ന്യായമായ ഏത് സമരത്തിനൊപ്പവും നിൽക്കേണ്ടവരാണ്.


കേരളത്തിൽ ആശാവർക്കർമാർക്ക് അനുകൂലമായ വിശാല ഐക്യനിര ശക്തിപ്പെട്ടു വരികയാണ്. സമരത്തെ തള്ളിപ്പറയുന്നവർക്ക് അത് മനസ്സിലാകുന്നില്ല. തൊഴിലാളി നേതാക്കൾ എന്നു പറയുന്നവർ  സമരം നടത്തുന്ന ആശാവർക്കർ മാരെ "പാട്ട പെറുക്കികൾ" എന്ന് വിളിക്കുന്നത് ഏത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്രമാത്രം മനുഷ്യത്വരഹിതമായ പരിഹാസങ്ങൾ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ളവർ നടത്താമോ?

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശ്ശൂർ കോർപ്പറേഷൻ പരിസരത്ത് നടക്കുന്ന  ജനകീയ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാറാ  ജോസഫ്.  ജനകീയ കൂട്ടായ്മയിൽ പ്രൊഫസർ കുസുമം ജോസഫ് അധ്യക്ഷയായി. വി.ടി ബൽറാം,കെ.പി  അരവിന്ദൻ, പ്രമോദ് പുഴങ്കര, എം.പി സുരേന്ദ്രൻ, സുജ ആന്റണി എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.