ഭീകരവാദികൾക്ക് മാപ്പില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി.

ഡൽഹി: പഹൽഗാമിൽ വിനോദസഞ്ചാരികളെ നിഷ്ഠൂരമായി വധിച്ച ഭീകരവാദികൾക്ക് മാപ്പ് നൽകില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മൾ ആരെയും അകാരണമായി ആക്രമിക്കില്ല. പക്ഷേ നമ്മുടെ രാഷ്ട്രത്തിൻറെ സ്വസ്ഥതക്കും വളർച്ചയ്ക്കും കോട്ടം വരുത്തുന്ന രീതിയിൽ ആര്  ഇടപെട്ടാലും അതിശക്തമായി നമ്മൾ തിരിച്ചടിക്കും. അതിനുള്ള കരുത്തും മനോബലവും ഇന്ത്യൻ സൈന്യത്തിനും ഇന്ത്യൻ ജനതക്കുമുണ്ട്. പഹൽഗാമിലെ  ആക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ കനത്ത മുറിവാണ്. പാക്കിസ്ഥാന് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല. ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പമാണ്. 

പാക്കിസ്ഥാന്റെ നീചമായ കുതന്ത്രങ്ങൾ  എല്ലാ സമാധാന പ്രേമികളും മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയെ ആക്രമിച്ച് വിജയം നേടാമെന്ന് പാക്കിസ്ഥാന്റെ ഭരണാധികാരികൾ കരുതുന്നുണ്ടെങ്കിൽ അതൊരു വ്യാമോഹം മാത്രമാണെന്നും മോദി പറഞ്ഞു. നിരപരാധികളായ വിനോദസഞ്ചാരികളെ കൊന്നതിന് നമ്മൾ ഭീകരവാദികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.