ന്യൂഡൽഹി: സുരക്ഷ വീഴ്ച ഉൾപ്പെടെ പഹൽ ഗാം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും അന്വേഷിക്കണമെന്ന് സി.പി.ഐ.(എം) പ്രസ്താവനയിൽ പറഞ്ഞു. അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ഭീകരവാദികളെയും ശിക്ഷിക്കണം. പോലീസും സുരക്ഷാസേനകളും കേന്ദ്രസർക്കാരിന് കീഴിലാണ്. അതുകൊണ്ട് നിഷ്ഠൂരമായ ആക്രമണത്തിന് ഉത്തരവാദികളായ ശക്തികളെ നിയമത്തിന് മുന്നിൽ എത്തിക്കണം. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ പാളിച്ച ഉണ്ടായോ എന്നതടക്കം അന്വേഷിക്കണം എന്നും സി.പി.ഐ.(എം) ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍