കേരള കലാമണ്ഡലം അമേരിക്കയിൽ "കേളി കൈരളി ഫെസ്റ്റിവൽ" സംഘടിപ്പിക്കുന്നു.

ചെറുതുരുത്തി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെയും കേരള കലാമണ്ഡലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8  മുതൽ 10 വരെ കേരള കലാമണ്ഡലം "കേളി കൈരളി" എന്ന പേരിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. കലാമണ്ഡലത്തിൽ അഭ്യസിപ്പിക്കുന്ന മുഴുവൻ കലാരൂപങ്ങളും ഒരു വിദേശ രാജ്യത്ത് അവതരിപ്പിക്കുന്നു എന്നത് പരിപാടിയെ വ്യത്യസ്തമാക്കും. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളും പുതുതായി  ചിട്ടപ്പെടുത്തിയ രംഗാവിഷ്കാരങ്ങളും വാദ്യ സംഗീത സമന്വയങ്ങളും അവതരിപ്പിക്കുന്നു. 17 കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കാനായി അമേരിക്കയിലേക്ക് പോകുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.