പെഹൽഗാം ഭീകരാക്രമണം: വടക്കാഞ്ചേരിയിൽ കോൺഗ്രസ്സിൻ്റെ കണ്ണീരിൽ കുതിർന്ന പ്രതിഷേധം.

വടക്കാഞ്ചേരി: ജമ്മു കശ്മീരിലെ പെഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഹൃദയഭേദകമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 29 ഇന്ത്യൻ പൗരന്മാർക്ക് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ണീരോടെ അനുശോചനം രേഖപ്പെടുത്തി. കെ.പി.സി.സി.യുടെ നിർദ്ദേശാനുസരണം ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്ത് മെഴുകുതിരികൾ തെളിയിച്ച് ദുഃഖാചരണം നടത്തി. നിഷ്കളങ്കരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ഈ കിരാതമായ ആക്രമണം രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യത്വത്തിന് നിരക്കാത്ത ഈ ഭീകരകൃത്യത്തെ ശക്തമായി അപലപിക്കുന്നതിനും, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനുമായി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്നു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിജു ഇസ്മായിൽ അനുശോചന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി PJ രാജു അനുശോചന പ്രഭാഷണം നടത്തി.  "സ്വന്തം രാജ്യത്ത് വിനോദസഞ്ചാരത്തിന് എത്തിയവരെ പോലും വെടിവെച്ചു കൊല്ലുന്ന ഈ കിരാത നടപടി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം," അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിൻ്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഇത്തരം ശക്തികൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ബോക്ക് കോൺഗ്രസ് പ്രസിഡണ്ട് PG ജയദീപ് , കൗൺസിലർ SAA ആസാദ്, നേതാക്കളായ , അഡ്വ. TS മായാദാസ്, അഡ്വ TH ഷെഫീഖ്,നാസർ മങ്കര,ശശി മംഗലം, KSU ജില്ലാ സെക്രട്ടറിമാരായ K ആദിത്യൻ , അഫ്സാൻ ഷെയ്ഖ്,ഷാനവാസ്‌ എം എച്,കെ കെ അബൂബക്കർ, ബിജു കൃഷ്ണൻ, കെ എച് സിദ്ധിക്ക്,ജിജോ തലക്കോടൻ,മഹേഷ്‌ കെ എ, മുസ്തഫ അള്ളനൂർ, അനു സബാസ്റ്റ്യൻ, ജി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. മെഴുകുതിരി നാളങ്ങളുടെ പ്രകാശത്തിൽ, കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പങ്കെടുത്ത മുഴുവൻ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഭീകരവിരുദ്ധ പ്രതിജ്ഞ ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍