വടക്കാഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ കർഷക ദിനാചരണം വിപുലമായി ആഘോഷിച്ചു. വടക്കാഞ്ചേരിയിലെ മികച്ച കർഷകനായ വിനയൻ പുലിക്കോട്ടിലിനെ സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. നൂതന രീതിയിലുള്ള കൃഷി രീതികളെ പറ്റിയും കാലാവസ്ഥവ്യതിയാനങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും സംസാരിച്ച അദ്ദേഹം കുട്ടികളുമായി സംവദിക്കുവാനും സമയം കണ്ടെത്തി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ എം സീമ ഉദ്ഘാടനവും സ്റ്റാഫ് സെക്രട്ടറി കെ.സി ശ്രീവത്സൻ ആശംസയും നേർന്നു. സി.പി.ഒ മാരായ കെ എ ബൈജു ജോഫി റോയ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍